മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു; സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

ഗയ: ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ ഗയയ്ക്ക് സമീപം ചകര്‍ബന്ദയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് പത്ത് സിആര്‍പിഎഫ് കമാന്‍ഡോകള്‍ മരിച്ചത്. തുടര്‍ന്ന് സുരക്ഷസേന നടത്തിയ പ്രത്യാക്രമണത്തില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ചകര്‍ബന്തയിലെ ധുമാരി നലയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പട്രോളിങ്ങിനിടെ മാവോവാദികളും ജവാന്മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റ ജവാന്മാരെ ആസ്പത്രിയിലെത്തിക്കാന്‍ ഹെലിക്കോപ്ടര്‍ സംഭവസ്ഥലത്തേക്ക് അയച്ചു. എന്നാല്‍ രൂക്ഷമായ വെടിവെയ്പിനിടെ അവിടെ ഇറങ്ങാന്‍ കഴിയാതെ ഹെലിക്കോപ്റ്റര്‍ തിരിച്ചു പറന്നു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

© 2025 Live Kerala News. All Rights Reserved.