കൊച്ചി : അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രം ഇനി ഫ്രഞ്ചിലേയ്ക്കും.ചിത്രം മൊഴിമാറ്റം നടത്താനായി പത്തുലക്ഷം രൂപയ്ക്ക് വിതരണത്തിനെടുത്തു കഴിഞ്ഞു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രേമം തമിഴിലേയ്ക്ക് മൊഴിമാറ്റം ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ 250ല്‍ അധികം ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം ഇപ്പോള്‍ തെലുങ്കില്‍ ‘മജ്‌നു’ എന്ന പേരില്‍ റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. തമിഴിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ചിത്രം 250 ദിവസത്തോളം പ്രദര്‍ശനം നടത്തിയിരുന്നു.