എഎപി പ്രകടന പത്രികയില്‍ പാര്‍ട്ടി ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം; തെറ്റിന് പ്രായശ്ചിത്തമായി അരവിന്ദ് കെജ്‌രിവാള്‍ സുവര്‍ണ്ണക്ഷേത്രത്തിലെ പാത്രം കഴുകി

അമൃത്സര്‍ : തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാര്‍ട്ടി ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിന് കെജ്‌രിവാള്‍ പ്രായശ്ചിത്തം ചെയ്തു. സുവര്‍ണ്ണക്ഷേത്രത്തില്‍ പാത്രം കഴുകിയാണ് അറിയാതെ ചെയ്ത് പോയ തെറ്റിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രായശ്ചിത്തം ചെയ്തത്. അറിയാതെ ചെയ്തുപോയ തെറ്റിന് മാപ്പ് ചോദിക്കുന്നതിനു വേണ്ടിയാണ് താന്‍ ക്ഷേത്രത്തിലെത്തി പാത്രം കഴുകിയതെന്ന് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തനിക്ക് മാനസികമായ സംതൃപ്തി അനുഭവപ്പെടുന്നുണ്ടെന്നും ഇത്തരമൊരു തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. 2017 ല്‍ പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് പാര്‍ട്ടി ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം നല്‍കിയത്.

© 2025 Live Kerala News. All Rights Reserved.