കൊച്ചി: ഇപ്പോള്‍ സിനിമാരംഗത്തുള്ളവരില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണെന്നും ഇവരാരും സെറ്റില്‍ എന്നോട് ഒന്നും മിണ്ടാറില്ലെന്നും നടി ഷീല പറഞ്ഞു. പുതിയ സിനിമകളുടെ ഷൂട്ടിങ് സെറ്റുകളില്‍ പലപ്പോഴും താന്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. ഞാന്‍ ഇരിക്കുന്നത് കണ്ടാല്‍ അടുത്ത് വരുകയോ മിണ്ടാറോ ഇല്ല. എന്താണ് മിണ്ടാത്തതെന്ന് ചോദിക്കുമ്പോള്‍ ബഹുമാനം കൊണ്ടാണെന്നാണ് ചിലര്‍ പറയുന്നത്. ഇങ്ങനെയൊരു അവസ്ഥയില്‍ വീട്ടിലിരുന്നാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോവും. സിനിമയിലേക്ക് ഇപ്പോഴും പുതിയ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും കഥാപാത്രങ്ങളില്‍ സംതൃപ്തി തോന്നാത്തതിനാല്‍ പലതിനോടും നോ പറയാറാണ് പതിവെന്നും ഷീല പറയുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങിനിടെ സംസാരിക്കുയായിരുന്നു ഷീല.