കെ.എസ് ബിമല്‍ അന്തരിച്ചു

കോഴിക്കോട്: എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മുന്‍ സി.പി.ഐ.എം എടച്ചേരി ലോക്കല്‍ കമ്മറ്റി മെമ്പറും നാടക പ്രവര്‍ത്തകനുമായിരുന്ന കെ.എസ് ബിമല്‍ അന്തരിച്ചു. ഉദരാഅര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ലെ ജവഹര്‍ലാല്‍ നെഹ്‌റു പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ റിസര്‍ച്ചില്‍ (ജിപ്‌മെര്‍) ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന്റെ ഭാഗമായി സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ പ്രധാനിയായിരുന്നു കെ.എസ് ബിമല്‍. തുടര്‍ന്ന് ജനാധിപത്യവേദി, മാസ് എന്നീ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ് ബിമലിന്റെ ഭൗതികശരീരം നാളെ രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് വടകരയിലും വൈകുന്നേരം എടച്ചേരിയിലും പൊതുദര്‍ശനത്തിന് വെക്കും.

© 2025 Live Kerala News. All Rights Reserved.