തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ‘കബാലി’യുടെ റിലീസിനോടനുബന്ധിച്ച് ജൂലൈ 22ന് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫൈന്‍ഡ്അസ ആണ്്. എച്ച് ആര്‍ വിഭാഗത്തില്‍ ലഭിച്ച അവധി അപേക്ഷ കണക്കിലെടുത്താണ് അന്നേ ദിവസം ‘ഹോളിഡേ’ ആയി പ്രഖ്യാപിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ നോട്ടീസിലുണ്ട്. മാത്രമല്ല ആദ്യ ദിനം സിനിമ കാണാന്‍ പോകുന്ന ജീവനക്കാര്‍ക്ക് സൗജന്യ ടിക്കറ്റും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫൈന്‍ഡ്അസ് പുറത്തിറക്കിയ നോട്ടീസ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കബാലിയുടെ റിലീസിനോട് അനുബന്ധിച്ച് നിരവധി മത്സരങ്ങള്‍ ഫൈന്‍ഡ്അസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരുക്കിയിട്ടുണ്ട്. റിലീസ് ദിവസമായ ജൂലൈ 22 പ്രവര്‍ത്തി ദിനമായതിനാല്‍ അവധിയെടുക്കാനുള്ള തത്രപ്പാടിലാണ് ജോലിയുള്ളവര്‍.