കാസര്‍ക്കോട്: കാസര്‍ക്കോട് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവ് ഐഎസില്‍ ചേര്‍ന്നെന്ന് കാണിച്ച് മാതാപിതാക്കള്‍ക്ക് വാട്ട്‌സ്ആപ്പ് സന്ദേശമയച്ചു. 19 പേരെയാണ് കാണാതായത്. കാസര്‍കോട് സ്വദേശി മുഹമ്മദ് മര്‍വാനാണ് (23) താന്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തി എന്ന് മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അളുകള്‍ തന്നെ തീവ്രവാദിയെന്നാണ് വിളിക്കുന്നത് എന്നും അള്ളാഹുവിന്റെ പാതയില്‍ പോരാടുന്നത് തീവ്രവാദമാണെങ്കില്‍ താനും തീവ്രവാദിയാണ് എന്ന് മര്‍വാന്റെ സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ മാസമൊടുവിലാണ് മര്‍വാന്‍ സന്ദേശം അയച്ചിരിക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കശ്മീര്‍, ഗുജറാത്ത്, മുസാഫിര്‍ നഗര്‍ എന്നിവിടങ്ങിലെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുസ്ലീങ്ങളെ സഹായിക്കാനായി തിരികെ എത്തുമെന്നും മര്‍വാന്റെ സന്ദേശത്തില്‍ പറയുന്നു. ”ലോകത്തിന്റെ വിവിധ കോണുകളില്‍ ഒട്ടനവധി മുസ്ലീങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ ഒരു മുസല്‍മാനായ തനിക്ക് കയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കുകയില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്ത് ചെയ്തുവെന്ന് അള്ളാഹു ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ലാതെയായി പോകും. അത്‌കൊണ്ട് അള്ളാഹുവിന്റെ പാതയിലാണ് എന്റെ പോരാട്ടം”. മര്‍വാന്റെ സന്ദേശത്തില്‍ പറയുന്നു. താന്‍ ഐഎസ് നിയന്ത്രിത മേഖലയിലാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.