റിലയന്‍സ് ജിയോയെ പ്രതിരോധിക്കാന്‍ ഐഡിയ കളി തുടങ്ങി; ഇന്റര്‍നെറ്റ് നിരക്കുകളില്‍ ഐഡിയ വെട്ടിക്കുറച്ചത് 45 ശതമാനം വരെ

മുംബൈ: റിലയന്‍സ് ജിയോയുടെ കടന്നുവരവിന് വെല്ലുവിളിയുയര്‍ത്താന്‍ ഐഡിയ ശക്തമായ നീക്കം തുടങ്ങി. ഐഡിയ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകളാണ് വെട്ടിക്കുറച്ചത്. 45 ശതമാനം വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറച്ചിരിക്കുന്നത്. 175 ദശലക്ഷം ആണ് ഇന്ത്യയിലെ ഐഡിയ ഉപയോക്താക്കളുടെ എണ്ണം. 4ജി, 3ജി, 2ജി നിരക്കുകളില്‍ ഐഡിയ കുറവ് വരുത്തിയിട്ടുണ്ട്. 1ജിബിക്ക് താഴെയുള്ള ഓഫറുകളിലാണ് ഇപ്പോള്‍ കുറവ് വരുത്തിയിരിക്കുന്നത്. 19 രൂപയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തേക്ക് നല്‍കിയിരുന്ന 75എംബി 2ജി ഇപ്പോള്‍, 110 എംബിയാണ് മൂന്ന് ദിവസത്തേക്ക് ലഭിക്കുക. ഇതുപോലെ തന്നെ 4ജിയും 3ജിയും 22 രൂപയ്ക്ക് 66 എംബി മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന ഓഫറില്‍ ഇനി മൂന്ന് ദിവസത്തേക്ക് ഇതേ ചര്‍ജ്ജില്‍ 90 എംബി ലഭിക്കും. ഇതുമൂലം 3ജി 4ജി ഉപയോക്താക്കള്‍ക്ക് 38 ശതമാനം ഡാറ്റ ലാഭം ലഭിക്കും. 8 രൂപ മുതല്‍ 225 രൂപവരെയുള്ള ഓഫറുകള്‍ ഐ!ഡിയ ലഭ്യമാക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.