‘നെരുപ്പ് ഡാ’ എന്നാണ് കബാലി കണ്ട സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞത്; സിനിമയെ വാനോളം പുകഴ്ത്തി

ചെന്നൈ: സിനിമാലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. എന്നാല്‍ ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തെ വാനോളം പുകഴ്ത്തി. സിനിമ കണ്ട ബോര്‍ഡംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ‘നെരുപ്പ് ഡാ’ എന്നാണത്രെ ബോര്‍ഡംഗങ്ങള്‍ ഒറ്റ വാക്കില്‍ ചിത്രത്തെ വിശേഷിപ്പിച്ചത്.

ചിത്രത്തിലെ മാസ് സീനുകളില്‍ പലതും രജനി ആരാധകരെ കോരിത്തരിപ്പിക്കുമെന്നും ആവേശത്തിലാഴ്ത്തുമെന്നും ബോര്‍ഡംഗങ്ങള്‍ പറയുന്നു. ജൂലൈ 22ന് റിലീസിനെത്തുന്ന ചിത്രത്തിന് ക്ലീന്‍ ചിറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഒരു ആക്ഷന്‍ സിനിമ എന്നതിനേക്കാള്‍ ഒരു ഇമോഷനല്‍ സിനിമയായിരിക്കും കബാലി എന്നാണ് സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്. രജനികാന്ത് നായകനായി അഭിനയിക്കുന്ന കബാലി പി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്.

© 2025 Live Kerala News. All Rights Reserved.