മുംബൈ: സിനിമ താരങ്ങളുടെ വിവാഹവും അതുപോലെ തന്നെ അവരുടെ വിവാഹമോചനവും മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ വിവാഹമോചന ശേഷം ദുഃഖപുത്രി എന്ന ഇമേജില് ആയിരിയ്ക്കും എല്ലാവരും നോക്കിക്കാണുന്ന്. എന്നാല്‍ ബോളിവുഡ് താരം കരിഷ്മ കപൂര്‍
വിവാഹമോചനം ആഘോഷമാക്കി.അടുത്തിടെയാണ് കരിഷ്മ സഞ്ജയ് കപൂറുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. സ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതും രമ്യമായി പരിഹരിച്ചു. ഇപ്പോള്‍ സ്വസ്ഥം സമാധാനം എന്ന നിലയിലായപ്പോള്‍ ഒരു അവധിക്കാലം ചിലവഴിയ്ക്കാന്‍ ബുഡാപെസ്റ്റിലേയ്ക്ക് പറന്നതാണ് താരസുന്ദരി. നഗരവീഥികളിലും ഷോപ്പിംഗ് സെന്ററുകളിലും അടിച്ചുപൊളിയ്ക്കുന്ന കരിഷ്മയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു