ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്ത്കുമാറിന്റെ 57ാം ചിത്രത്തില്‍ നായികയാകാനുള്ള അവസരം പ്രേമം എന്ന ചിത്രത്തിലുടെ പ്രശ്‌സ്തയായ സായ് പല്ലവി ഉപേക്ഷിച്ചു. തമിഴില്‍ ശ്രദ്ധേയയാവാനുള്ള അവസരം സായി പല്ലവിക്ക് പാഴാക്കേണ്ടിവന്നത് മറ്റ് കരാറുകളുടെ തിരക്ക് കാരണമാണ് അവസരം ഒഴിവാക്കിയക്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നതിന് വഴി മുടക്കിയത്. തെലുങ്ക് ചിത്രത്തിലേക്ക് നേരത്തേ കരാര്‍ ആയിരുന്നു. സായ് പല്ലവിയുടെ അമ്മയെ ഉദ്ധരിച്ച് ബിഹൈന്‍ഡ് വുഡ്‌സ് റിപ്പോര്‍ട്ട് ചെയ്തതാണിത്.
‘തല 57’ എന്നറിയപ്പെടുന്ന പ്രോജക്ടില്‍ അനുഷ്‌ക ഷെട്ടി നായികയാവുമെന്നാണ് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അനുഷ്‌കയും ചിത്രത്തിന്റെ ഭാഗമാവുന്നില്ല എന്നാണ്. കാജല്‍ അഗര്‍വാള്‍, കൃതി സനോണ്‍, റിത്വിക സിംഗ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കുന്നത്. ഈ മാസം അവസാനമാണ് ‘തല 57’ന്റെ ചിത്രീകരണം ആരംഭിക്കുക. ‘വീര’ത്തിനും ‘വേതാള’ത്തിനും ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രമാണ് ഇത്.