കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ മാജിക്കിന്റെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്കുവേണ്ടിയല്ല മഞ്ജുവിന്റെ മാജിക് പഠനം. സമൂഹത്തെ ബോധവത്കരിക്കാന്‍ വേണ്ടിയാണ് മാജിക് പഠിക്കുന്നത്. മാജിക് പ്ലാന്റില്‍ മാജിക് ഓഫ് മദര്‍ഹുഡ് (മോം) എന്ന പരിപാടിയ്ക്കുവേണ്ടിയാണ് താരം മാജിക് പഠിക്കുന്നത്. ഗര്‍ഭാവസ്ഥയിലെ 270 ദിവസങ്ങളിലും ജനിച്ചശേഷമുള്ള രണ്ടുവര്‍ഷങ്ങളിലും കുഞ്ഞുങ്ങള്‍ക്കു നല്‍കേണ്ട പോഷകാഹാരത്തെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായാണ് മഞ്ജു വാര്യര്‍ മാജിക് അവതരിപ്പിക്കുന്നത്. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനു കീഴിലാണ് മഞ്ജു മാജിക് പഠിക്കുന്നത്. ജൂലൈ 15ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ വേദിയില്‍ നടി മാജിക് അവതരിപ്പിക്കും. നടന്‍ മോഹന്‍ലാല്‍ മാജിക് പഠിച്ചിരുന്നു. സാഹസികമായ ജാലവിദ്യകള്‍ അഭ്യസിച്ച ശേഷംഅദ്ദേഹം മാജിക് ഉപേക്ഷിക്കുകയായിരുന്നു.