മുംബൈ: ബോളിവുഡ് നടന്‍ ഷാരുഖാന്‍ ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധിക കിംഗ്ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ‘എന്നെ ഇന്നു തന്നെ വിവാഹം ചെയ്യൂ ഷാരൂഖ്’ എന്നായിരുന്നു ആരാധികയുടെ ട്വീറ്റ്. ഷാരുഖിന്റെ കിടിലന്‍ മറുപടി നല്‍കി. ‘എല്ലാവര്‍ക്കും വിവാഹം മതി, ഇവിടെ ആര്‍ക്കും സുഹൃത്തുക്കളാകേണ്ടേ?’ എന്നാണ് മറുപടി.
ഫോണ്‍ നമ്പര്‍ കിട്ടുമോ എന്നായിരുന്നു വേറൊരു ആരാധികയുടെ ട്വീറ്റ്. ഫോണ്‍ നമ്പര്‍മാത്രമാക്കേണ്ട തന്റെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി കൂടി നല്‍കാമെന്നായിരുന്നു ഷാരൂഖിന്റെ അടിപെളി മറുപടി.