തന്റെ ആദ്യം ചിത്രം മഹേഷിന്റെ പ്രതികാരമല്ല; ആദ്യത്തെ ഫീച്ചര്‍ ഫിലിം സെക്കന്റ് ക്ലാസ് യാത്രയാണ്; ആര്‍ട്ടിസ്റ്റിനെ കംഫര്‍ട്ടബിള്‍ ആക്കിയാണ് ദിലീഷ് പോത്തന്റെ മേക്കിങ് എന്ന് അപര്‍ണ ബാലമുരളി

കൊച്ചി: അപര്‍ണ ബാലമുരളി എന്ന നടിയെ മലയാള സിനിമ പ്രേക്ഷകര്‍ അറിയുന്നത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലുടെയാണ്. പക്ഷേ തന്റെ ആദ്യം ചിത്രം മഹേഷിന്റെ പ്രതികാരമല്ലെന്ന് അപര്‍ണ പറയുന്നു. ആദ്യത്തെ ഫീച്ചര്‍ ഫിലിം ഒരു സെക്കന്റ് ക്ലാസ് യാത്രയാണ്. 7ാംക്ലാസില്‍ പഠിക്കുമ്പേള്‍ ഷോട്ട് ഫിലിം അഭിനയിച്ചിരുന്നു. അന്ന് അഭിനയിക്കുമ്പോള്‍ പേടിയല്ല എക്‌സൈറ്റ്‌മെന്റാണ് തോന്നിയത്. ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ കംഫര്‍ട്ടബിളായി. അത്തരത്തില്‍ കംഫര്‍ട്ടബിള്‍ ആക്കുന്ന ആളായിരുന്നു വിനീത് ശ്രീനിവാസന്‍.
മഹേഷിന്റെ പ്രതികാരത്തിലേക്ക് ഓഡീഷനിലേക്ക് പോകുമ്പോള്‍ ആഷിക് അബുവിന്റെബാനറില്‍ ഉള്ള മൂവി് എന്നതായിരുന്നു എന്നെ ആകര്‍ഷിച്ചത്. ദിലീഷ് പോത്തന്‍ എന്ന് പറഞ്ഞപ്പോള്‍ ആദ്യം മനസിലായില്ല. പിന്നെയാണ് ആളെ കുറിച്ച് അറിഞ്ഞത്. ചിത്രത്തില്‍ ഏത് റോള്‍ ചെയ്യാനും കുഴപ്പമുണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങിയപ്പോള്‍ പല നിര്‍ദേശങ്ങളും പോത്തന്‍ ചേട്ടന്‍ തന്നിരുന്നു. എത്ര ടേക്ക്എടുത്തിട്ടായാലും കുഴപ്പമില്ല. ഓരോ സീനും മികച്ചതായാല്‍ മതിയെന്ന് മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. എനിക്ക് ചിരിവരുമ്പോള്‍ ചിരിച്ചാല്‍മതി ആ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ആര്‍ട്ടിസ്റ്റിനെ കംഫര്‍ട്ടബിള്‍ ആക്കിയാണ് ദിലീഷ് പോത്തന്റെ മേക്കിങ്. അത് ഒരു തരത്തിലുള്ള മാജിക്കല്‍ മേക്കിങ് ആയിരുന്നു. ചിത്രത്തില്‍ സൗബിന്റെ കൂടെയുള്ള അഭിനയമായിരുന്നു വളരെബുദ്ധിമുട്ടുണ്ട്. അദ്ദേഹം എന്ത് പറഞ്ഞാലും ഞാന്‍ചിരിക്കും. അതായിരുന്നു അവസ്ഥയെന്ന് അപര്‍ണ പറയുന്നു. മനോരമ ഓണ്‍ലൈനിന്റെ മി മൈ സെല്‍ഫ് എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ ബാലമുരളി.

© 2025 Live Kerala News. All Rights Reserved.