അഫ്ഗാനിസ്ഥാനില്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തപ്പോള്‍ ആക്രമികളെ ന്യായീകരിച്ചു; ബിന്‍ലാദനെ ഭീകരവാദിയായി കാണാനാകില്ല; സാക്കിര്‍ നായ്ക്ക് വിഘടനവാദികള്‍ക്കൊപ്പം നിന്നതിന് നിരവധി തെളിവുകള്‍

മുംബൈ: ഇസ്ലാം പണ്ഡിതന്‍ സാക്കിര്‍ നായ്ക്ക് മതമൗലീകവാദത്തെയും ന്യാകരിക്കുകയും ഊര്‍ജ്ജം പകരുകയും ചെയ്തതിന് നിരവധി തെളിവുകള്‍ പുറത്തുവരുന്നു. അഫ്ഘാനിസ്ഥാനിലെ ബാമിയാന്‍ ബുദ്ധപ്രതിമകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഏകദൈവാരാധാനയില്‍ വിശ്വസിക്കുന്നവരാണെന്ന് പറഞ്ഞ് ആ ഹീനകൃത്യത്തെ ന്യായീകരിച്ചിരുന്നു. അമേരിക്കയെപോലുള്ള മുതലാളിത്തരാഷ്ട്രങ്ങള്‍ ഇസ്ലാമിന്റെ ശത്രുവായിരിക്കുന്നിടത്തോളം കാലം ബിന്‍ലാദനെ ഭീകരവാദിയായി കാണാന്‍ കഴിയില്ലെന്നും അദേഹത്തിന് ജനഹൃദയങ്ങളില്‍ സ്ഥരാനമുണ്ടെന്നും സാക്കിര്‍ നായ്ക്ക് അഭിപ്രായപ്പെട്ടിരുന്നു. ലൈംഗിക അടിമത്വത്തിനും സ്ത്രീവിരുദ്ധതയ്ക്കും ഇസ്ലാമിക വിശ്വാസങ്ങളെ വളച്ചൊടിച്ച് വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും നല്‍കാനും പലപ്പോഴായി അദേഹം ശ്രമിച്ചിട്ടുണ്ട്. സാക്കിര്‍ നായ്ക്കിന്റെ പല പ്രസംഗങ്ങളും ഇസ്ലാമിക ഭീകകരവാദത്തെ ന്യായീകരിക്കുന്നതായിരുന്നു. അവസാനമായി ബംഗ്ലാദേശില്‍ നടന്ന ചാവേര്‍ ആക്രമണവും സാക്കിര്‍ നായ്ക്കിന്റെ അഭപ്രായപ്രകടനം പ്രചോദനമായി ഉണ്ടായതാണെന്നുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ നിന്നുകൊണ്ട് തന്നെ രാജ്യവിരുദ്ധവും വര്‍ഗീയപരവുമായ നീക്കങ്ങള്‍ നടത്തിയ സാക്കിര്‍ നായ്ക്കിനെ മുസ്ലിംലീഗ് ന്യായീകരിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.