ഗാര്‍ഡിന് ഹൃദയാഘാതമുണ്ടായി; രക്ഷിക്കാന്‍ തടവുപുള്ളികള്‍ ജയില്‍ തകര്‍ത്ത് പുറത്തുകടന്നു; വീഡിയോ കാണാം

ഹൂസ്റ്റണ്‍: ഹൃദയാഘാതമുണ്ടായ ഗാര്‍ഡിനെ രക്ഷിക്കാന്‍ ജയില്‍ തകര്‍ത്ത് തടവ് പുള്ളികള്‍ പുറത്തുചാടി. അമേരിക്കയിലെ ടെക്‌സാസില്‍ ജയിലിന് പുറത്ത് കാവലിരുന്ന ഗാര്‍ഡ് കുഴഞ്ഞുവീഴുന്നത് കണ്ട തടവുകാരിലൊരാള്‍ സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എട്ടോളം വരുന്ന തടവുകാര്‍ ജയിലിന്റെ പൂട്ട് തകര്‍ത്ത് പുറത്തു കടക്കുകയായിരുന്നു. തടവുകാര്‍ പുറത്തു കടന്ന് നോക്കുമ്പോഴേക്കും ഗാര്‍ഡിന് പള്‍സ് ഉണ്ടായിരുന്നില്ല. കൈകളില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ സിപിആര്‍ നല്‍കാന്‍ തടവുകാര്‍ക്ക് കഴിഞ്ഞില്ല. വളരെ ശ്രമപ്പെട്ട് ഇവര്‍ മറ്റ് ഗാര്‍ഡുകളെ വിവരമറിയിച്ചു. സംഭവ സ്ഥലത്തെത്തിയ ഗാര്‍ഡുകള്‍ തടവുകാരെ വീണ്ടും ജയിലിലാക്കാനാണ് ആദ്യം ശ്രനമിച്ചത്. അതിന് ശേഷം സിപിആര്‍ നല്‍കി ഗാര്‍ഡിന്റെ ഹൃദയസ്പന്ദനം വീണ്ടെടുത്തു.

https://www.youtube.com/watch?v=aYkl5C-QgnA

© 2025 Live Kerala News. All Rights Reserved.