ശ്രീനഗര്‍: ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബര്‍ഹാന്‍ മുസാഫര്‍ വാനി (22) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍വാനിയെ കൂടാതെ മറ്റ് മൂന്ന് ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോകളില്‍ സ്ഥിരം പ്രത്യക്ഷപ്പെട്ടിരുന്നത് ബര്‍ഹാന്‍ ആയിരുന്നു. കശ്മീരിലെ തെക്കന്‍ മേഖലയിലെ ത്രാലിലെ സമ്പന്ന കുടുംബത്തിലാണ് ബര്‍ഹാന്‍ ജനിച്ചത്. 15ാം വയസിലായിരുന്നു ഇയാള്‍ ഭീകര സംഘടനയില്‍ അംഗമായത്.