ഈദി ഫണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുള്‍ സത്താര്‍ ഈദി വിടവാങ്ങി; വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

ഇസ്താംബൂള്‍: പാകിസ്താനിലെ സാമൂഹിക പ്രവര്‍ത്തകനും ഈദി ഫണ്ടേഷന്‍ സ്ഥാപകനുമായ അബ്ദുള്‍ സത്താര്‍ ഈദി (92) വിടവാങ്ങി. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അബ്ദുള്‍ സത്താര്‍ ഈദിയുടെ മകനും. ഈദി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുകയും ചെയ്യുന്ന ഫൈസലാണ് അദ്ദേഹത്തിന്റെ മരണവിവരം അറിച്ചത്. പാകിസ്താനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ടും സാമൂഹിക പ്രവര്‍ത്തനങ്ങള്‍കൊണ്ടും ശ്രദ്ധേയനാണ് അബ്ദുള്‍ സത്താര്‍ ഈദി. പാകിസ്താന്‍ പൗരനാണെങ്കിലും ജന്മം കൊണ്ട് തികഞ്ഞ ഭാരതീയനാണ് അബ്ദുല്‍ സത്താര്‍ ഈദി. 1928ല്‍ ഗുജറാത്തിലെ ജൂനാഘറിനടുത്ത് ബാന്ധ്വി ഗ്രാമത്തില്‍ ജനിച്ച ഈദി പിന്നീട് ഇന്ത്യപാക് വിഭജനത്തോടെ പാകിസ്താനിലേക്ക് പലായനം ചെയ്യുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.