ചെന്നൈ: മണിരത്‌നത്തിന്റെ പുതിയ പ്രണയചിത്രമായ കാട്ര് വെളിയിടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ചിത്രത്തിലെ നായകന്‍ കാര്‍ത്തിയാണ്. ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയാണ് ചിത്രത്തിലെ നായിക. നായകന്‍ കാര്‍ത്തിയുടെ മുഖത്തിന്റെ പകുതിയും നായികയുടെ മുഖത്തിന്റെ കാല്‍ഭാഗവും ചേര്‍ത്ത് ഒരു കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മണിരത്‌നം പുറത്തിറക്കിയത്. രവി വര്‍മനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.