ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുന്നതവര്‍ക്ക് ഇനി പടിക്ക് പുറത്താകും സ്ഥാനമെന്നും പാര്‍ട്ടിയാണ് വലുത്, അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അല്ലാത്തവര്‍ക്ക് പാര്‍ട്ടിവിട്ടുപോകാം. കേരളത്തിലെ നിയമസഭാ തിരിഞ്ഞെടുപ്പ് തോല്‍വിക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ പിന്തുണച്ചും രാഹുല്‍ രംഗത്തെത്തി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വയ്പുണ്ടാകില്ലെന്നും കേരളത്തിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുണമെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരള നേതാക്കളുമായി നടത്തിയ വിശാല യോഗത്തിലാണ് രാഹുലിന്റെ പ്രതികരണം. പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം നേതാക്കളാണു ക്ഷണിതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.