മോഹന്‍ലാല്‍-ജൂനിയര്‍ എന്‍ടിആര്‍ ടീമിന്റെ ജനതാഗാരേജിന്റെ ടീസറെത്തി; യുട്യൂബില്‍ 24 മണിക്കൂറിനകം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു; വീഡിയോ കാണാം

ഹൈദരാബാദ്: മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ തകര്‍പ്പന്‍ ടീസര്‍ പുറത്തിറങ്ങി. ഇന്നലെ പോസ്റ്റ് ചെയ്ത് ടീസര്‍ യുട്യൂബ് വഴി ഇതുവെ കണ്ടവരുടെ എണ്ണം രണ്ട് ലക്ഷത്തിലധികമാണ്. മലയാളി താരം ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാലിന്റെ അനുജനായി റഹ്മാന്‍ എത്തുന്നു. കൂടാതെ സായ്കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു. നായികമാരുടെ നിരയില്‍ മലയാളി സാന്നിധ്യമായുള്ളത് നിത്യാമേനോനാണ്. സാമന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക. ബാഹുബലി താരം പ്രഭാസിന്റെ മിര്‍ച്ചിയുടെ സംവിധായകനായ കൊരത്തല ശിവയാണ് ചിത്രം ഒരുക്കുന്നത്.

 

 

© 2025 Live Kerala News. All Rights Reserved.