നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴോട്ടെറിഞ്ഞ് രസിച്ച എംബിബിഎസ് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; സംഭവം ദേശീയമാധ്യമങ്ങളും ഏറ്റുപിടിച്ചിരുന്നു

ചെന്നൈ: നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും തഴോട്ടെറിഞ്ഞ രസിച്ച രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളെ കോളജില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍കോളജ് വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍, ആശിഷ് പാല്‍ എന്നിവരാണ് മിണ്ടാപ്രാണിയോട് ക്രൂരകൃത്യം നടത്തിയത്. ഗൗതം സുദര്‍ശനാണ് നായയെ കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞത്. ആശിഷ് പാല്‍ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് എഫ്ബിയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.  സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍വിട്ടു. മൃഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നായയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം ദേശീയമാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ കൊടുംക്രൂരതയ്‌ക്കെതിരെ മന:സാക്ഷിയുള്ളവരെല്ലാം പ്രതികരിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.