ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പള്ളികള്‍ വഴി നടത്തുന്ന വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. കര്‍ണാടകയിലെ കാത്തോലിക്ക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ പയസ് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.സിവില്‍ കോടതിയില്‍ നിന്നാണ് വിവാഹമോചനം നേടേണ്ടതെന്നും അല്ലാതെ ഇത്തരത്തിലുള്ള വിവാഹമോചനങ്ങള്‍ക്ക് സാധുതയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സഭാ കോടതിയില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.