റിയാദ്: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപത്തും ആക്രമണം ഉണ്ടായകിന് പിന്നാലെ മദീന പള്ളിക്ക് തൊട്ട് സമീപത്തും ഖത്തീഫിലും ഇന്നലെ ചാവേര്‍ ആക്രമണം ഉണ്ടായി. സ്‌ഫോടനത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിതീകരിച്ചു. സൗദി അറേബ്യയില്‍ ഇന്നലെ വൈകിട്ട് നോമ്പുതുറ സമയത്താണ് ചാവേറാക്രമണം ഉണ്ടായത്.
ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പ്രവാചക നഗരിയായ മദീനയിലും ഖത്തീഫിലും സ്‌ഫോടന പരമ്പര അരങ്ങേറിയത്. മദീനയില്‍ മസ്ജിദ്ബനോക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസിന് സമീപം കാര്‍ പാര്‍ക്കിങ്ങിലായിരുന്നു സ്‌ഫോടനം. സംശയത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഗ്‌രിബ് നമസ്‌കാരത്തിനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ പള്ളിയില്‍ തുടരുമ്പോഴാണ് പുറത്ത് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പള്ളിക്കുള്ളില്‍ കടന്ന് സ്‌ഫോടനം നടത്താനായിരുന്നു ചാവേറിന്റെ പദ്ധതിയെന്നാണ് സൂചന.