കാലിഫോര്‍ണിയ: പത്തുവര്‍ഷം മുമ്പു വരെ അമേരിക്കന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിയായിരുന്നു റെയ്ച്ചല്‍ റാഫേല്‍. ഇപ്പോള്‍ ഇവരുടെ രൂപം കണ്ടാല്‍ ആരും സഹിക്കില്ല. അത്രയ്ക്ക് ഭീകരമായ രൂപമാണ്. ആര്‍ക്കും തിരിച്ചറിയാനാവില്ല. ഇപ്പോള്‍ എല്ലും തോലുമായ രൂപം പഴയ റെയ്ച്ചലിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രം. റെയ്ച്ചലിനു എന്താണ് സംഭവിച്ചത്? അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ തടി കൂടിയത് കൊണ്ടാണോ എന്ന് ആധി തുടങ്ങി. പോംവഴി ആലോചിച്ചു. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അത് അവരെ എത്തിച്ചത് അനോറെക്‌സിയ എന്ന അവസ്ഥയില്‍. ശരീരസൗന്ദര്യത്തില്‍ അമിതമായ ഉല്‍കണ്ഠമൂലം ഭക്ഷണത്തോട് വെറുപ്പു തോന്നുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിയ്ക്കാതെ തൂക്കം പതിനെട്ടു കിലോയായി കുറഞ്ഞു. ജീവിയ്ക്കുന്ന മമ്മി എന്നുവരെ കണ്ടവര്‍ റെയ്ച്ചലിനെ വിശേഷിപ്പിച്ച് തുടങ്ങി. പലയിടത്തും ചികിത്സ തേടിയെങ്കിലും ഫലമില്ലായിരുന്നു. വൃക്കയെയും ഹൃദയത്തെയും രോഗം ബാധിച്ചുതുടങ്ങി. ഭര്‍ത്താവിന്റെ സ്‌നേഹപരിചരണങ്ങളാണ് കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും റേച്ചലിനെ രക്ഷിച്ച് നിര്‍ത്തിയത്. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ ചികിത്സയ്ക്കായി സാമ്പത്തികമായും മുന്നോട്ട് നീങ്ങാന്‍ പറ്റാതായപ്പോള്‍ അദ്ദേഹമാണ് റെയ്ച്ചലിന്റെ അവസ്ഥ വീഡിയോ എടുത്ത് നെറ്റിലിട്ടത്.