മുംബൈ: സിനിമതാരങ്ങളെ പോലെ തന്നെ അവരുടെ മക്കളും കാമറക്കണ്ണുകള്‍ക്ക് പിന്നാലെയാണ്. ഈ പ്രവണതക്ക് അടുനില്‍ ഇരയായത് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയാണ്. മാര്‍ച്ചില്‍ ഒരു വെബ്‌സൈറ്റില്‍ സുഹനയുടെ ബിക്കിനി ഫോട്ടോ സഭ്യമല്ലാത്ത തലക്കെട്ടോടെ പ്രസിദ്ധീകരിച്ചത്. അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതിനെതിരെ ഷാരൂഖ് രൂക്ഷമായി പ്രതികരിച്ചു്. തന്റെ മകള്‍ക്ക് വെറും പതിനാറു വയസ്സെയുള്ളൂവെന്നും സഭ്യമല്ലാത്ത തലക്കെട്ടോടെയുള്ള ചിത്രം നീക്കം ചെയ്യണമെന്നും താന്‍ ആവശ്യപ്പെട്ടു. മകളുടെ പ്രായത്തിന്റെ ഒരു ചപലതയുണ്ട്. തങ്ങള്‍ ആ വാര്‍ത്ത കണ്ട് ചിരിച്ചെങ്കിലും ആരെങ്കിലും വിവസ്ത്രരാകുന്നത് വാര്‍ത്തയാക്കുന്നതല്ല മാധ്യമങ്ങളുടെ ജോലി എന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ പ്രശസ്തിയാണ് ഇത്തരം വാര്‍ത്തകളുടെ കാരണമെന്നതുകൊണ്ട് സുഹാനയെ മാധ്യമങ്ങളില്‍ നിന്നല്ല തന്നില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ രക്ഷിച്ച് നിര്‍ത്തുന്നതെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.