ലണ്ടന്‍: തന്റെ ലൈഗികത മാധ്യമങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ടെന്നും ചുംബന-കിടപ്പറ രംഗങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുന്നതെന്തിനാണെന്നും ഹോളിവുഡ് നടി എമ്മാ വാട്‌സണ്‍. തന്റെ അക്കൗണ്ടില്‍ 15 സിനിമകളായി.ഹാരിപോട്ടര്‍ ചിത്രത്തിലെ നായികയാണ് എമ്മാ വാട്‌സണ്‍. സിനിമയില്‍ ചെയ്ത ലൈംഗികത്വത്തിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത് താരത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. തനിക്ക് ഇപ്പോള്‍ 26 വയസ്സായി സിനിമയില്‍ വന്നിട്ടും അധികകാലമായി എന്നിരുന്നാലും മാധ്യമങ്ങള്‍ ഇപ്പോഴും തന്റെ ചുംബന, കിടപ്പറ രംഗങ്ങളെക്കുറിച്ച പറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നു. മൂന്നര സെക്കന്റുകള്‍ മാത്രം വരുന്ന നഗ്‌നരംഗമോ ആരെങ്കിലുമായി ചുംബിക്കുന്നതോ അത്ര വല്യ കാര്യമല്ല. ഇനിയും ഇത് തുടരും. അടുത്തിടെ പുതിയ ചിത്രം കൊളോണിയയില്‍ താരം ചെയ്ത കിടപ്പറ വേഷം ഒട്ടേറെ തവണ വാര്‍ത്തയായ സാഹചര്യത്തിലാണ് എമ്മ വാട്‌സണ് മാധ്യമങ്ങളോട് അതൃപ്തി രേഖപ്പെടുത്തിയത്.