ഒടുവില്‍ നയന്‍താര ആ സത്യം തുറന്നുസമ്മതിച്ചു; വിഗ്നേഷ് തന്റെ കാമുകനാണ്; താന്‍ കണ്ടതില്‍ ഏറ്റവും മനുഷ്യപറ്റുള്ള ആളാണ് നയന്‍സെന്ന് വിഗ്നേഷ് ശിവന്‍

ചെന്നൈ: ഒടുവില്‍ വിഗ്നേഷ് ശിവനുമായുള്ള പ്രണയം നയന്‍താര സമ്മതിച്ചു. ഇരുവരും ബന്ധപ്പെടുത്തി നിരവധി ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. എന്നാലും ഇരുവരും പ്രതികരിച്ചില്ലായിരുന്നു. തമിഴിലേക്കുള്ള രംഗപ്രവേശം മുതല്‍ നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം നായികയായിരുന്നു. ചിമ്പുവുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയും. പ്രഭുദേവയുമായുള്ള പ്രണയവും പ്രഭുദേവയുടെ ഭാര്യയുടെ വാര്‍ത്താസമ്മേളനവുമെല്ലാം നയന്‍താരയുടെ പ്രതിഛായയെ സാരമായി ബാധിച്ചു. ഗ്ലാമര്‍ റോളുകളില്‍ തളയ്ക്കപ്പെട്ട നയന്‍സ് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നേരിട്ടു. സംവിധായകന്‍ വിഗ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ പ്രണയം മാസങ്ങളായി കോളിവുഡ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.
സിംഗപ്പൂരില്‍ നടന്ന സൈമാ അവാര്‍ഡ്‌സിലും പ്രണയം വ്യക്തമാക്കുന്ന രീതിയിലായിരുന്നു നയന്‍സിന്റെയും വിഗ്‌നേഷിന്റെയും സാന്നിധ്യമെന്ന് കോളിവുഡ് മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഗ്നേഷിനൊപ്പം സിംഗപ്പൂരിലെത്തിയ നയന്‍താര അവാര്‍ഡ് നിശയിലുടനീളം അഗേഹത്തിന്റെ സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ തനിക്ക് പുരസ്‌കാരം വിഗ്നേഷില്‍ നിന്ന് സ്വീകരിക്കണമെന്നാണ് ആഗ്രഹമെന്ന് നയന്‍സ് അറിയിച്ചു. താന്‍ കണ്ടതില്‍ വച്ചേറ്റവും നല്ല മനുഷ്യരിലൊരാളാണ് നയന്‍താരയെന്നാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വിഗ്നേഷ് ശിവന്‍ അഭിപ്രായപ്പെട്ടത്. ഇരവരുടെയും പെരുമാറ്റവും യാത്രകളും വച്ച് നിരവധി ഗോസിപ്പുകളിറങ്ങിയിരുന്നു.

© 2025 Live Kerala News. All Rights Reserved.