കോഴിക്കോട്: സേവനം തടസ്സപ്പെട്ടതിന് ഉപഭോക്താക്കളെ വരുതിയിലാക്കാന്‍ സൗജന്യ ഓഫറുമായി ഐഡിയ നെറ്റ് വര്‍ക്ക് രംഗത്ത്. പരാതി ഉന്നയിച്ചവരെ നേരിട്ട് വിളിച്ചും മറ്റ് ഉപഭോക്താക്കള്‍ക്ക് എസ്് എം എസ് അയച്ചുമാണ് കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് പുറമേ 100 മിനിറ്റ് ലോക്കല്‍ എസ്ടിഡി സംസാര സമയവും നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തേക്കാണ് ഈ സേവനം. പ്രീ പെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഓഫര്‍ ലഭ്യമാകും. ഞായറാഴ്ച മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനം. സംസ്ഥാനത്ത് ഒരു മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇത്തരം ഒരു ഓഫര്‍ ഉപഭോക്താക്കള്‍ക്ക് വെയ്ക്കുന്നത് ഇതാദ്യമാണ്. ഇന്നലെ സംസ്ഥാനത്ത് മണിക്കൂറുകളളോളം നേരം ഐഡിയയുടെ സേവനം തടസ്സപ്പെട്ട സാഹചര്യത്തില്‍ അനേകരാണ് വിളിച്ചു പരാതി പറഞ്ഞത്. കാക്കനാട്ടെ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററില്‍ ഉണ്ടായ തകരാറായിരുന്നു കാരണം. രാവിലെ മുതല്‍ ഐഡിയ കണക്ഷന്‍ നിശ്ചലമായത് അനേകരുടെ പ്രവര്‍ത്തനങ്ങളെയാണ് ബാധിച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രതിസന്ധി ഉച്ചയോടെയാണ് തീര്‍ന്നത്. ഐഡിയയ്ക്ക് പുറമേ എയര്‍ടെല്ലിന്റെ നെറ്റ്‌വര്‍ക്കിനും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എസ്എംസ് ചെയ്താല്‍ 100 മിനിറ്റ് ഫ്രീ ടോക് ടൈം ലഭിക്കും.