സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സ് മറിഞ്ഞ് പത്ത് മരണം; 35ഓളം ഇന്ത്യക്കാര്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പ്പെട്ട ബസ്സ് മൂന്നായി പിളര്‍ന്നു

റിയാദ്: സൗദി അറേബ്യയിലെ തായിഫ്- റിയാദ് റോഡിലെ റിദ് വാനില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച യാത്ര ചെയ്ത സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ടവരില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമായിട്ടില്ല. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തായിഫ് കിങ് അബ്ദുല്‍ അസീസ്, കിങ് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് രണ്ട് മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഉത്തര്‍പ്രദേശുകാരനായ സുല്‍ഫിക്കര്‍ അഹമ്മദും ഉള്‍പ്പെടും. സുഡാന്‍, ഈജിപ്ത്, യെമന്‍ സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും. മലയാളികള്‍ ബസ്സില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്.

© 2025 Live Kerala News. All Rights Reserved.