കൊച്ചി: അനൂപ് മേനോനും മഞ്ജു വാര്യരും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കരിങ്കുന്നം സിക്‌സസിലെ മേടപ്പൂം പട്ടും ചുറ്റി എന്ന ഗാനം പുറത്തിറങ്ങി. രാഹുല്‍ രാജ് ഈണമിട്ട ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്. ദീപു കരുണാകരനാണ് ചിത്രം ന്‍ സംവിധാനം ചെയ്യുന്നത്. ജയിലിനുള്ളില്‍ തടവുകാരെ പരിശീലിപ്പിക്കാനെത്തുന്ന വോളിബോള്‍ കോച്ചായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തിലെത്തുന്നത്. മലയാളത്തില്‍ ആദ്യമായാണ് വോളിബോള്‍ എന്ന കായികവിനോദത്തെ ഇതിവൃത്തമാക്കി ഒരു സിനിമ ഒരുക്കുന്നത്. ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്. ജൂലൈ 7ന് ചിത്രം തീയേറ്ററുകളിലെത്തും.