ധാക്ക: റമദാനിലെ ഈ പുണ്യ മാസത്തില്‍ മനുഷ്യരെ കൊന്നൊടുക്കുന്നവരെ ഇസ്ലാം വിശ്വാസികള്‍ എന്ന് വിളിക്കാനാവില്ലെന്നും ഭീകരവാദത്തെ എന്തുവിലകൊടുത്തും നേരിടുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്കമാക്കി. ധാക്കയിലെ ആര്‍ട്ടിസാന്‍ റെസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശൈഖ് ഹസീന പൊട്ടിത്തെറിച്ചത്. അതേ സമയം ബന്ദികളാക്കിയ 13 പേരെ മോചിപ്പിച്ച് ആറ് ഭീകരരെ സൈന്യം മോചിപ്പിച്ചു. രണ്ട് പേര്‍ രക്ഷപെട്ടതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ 20 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ആളുകളെ ഇപ്പോഴും ബന്ദികളാക്കി വെച്ചിരിക്കുകയാണ്. റെസ്‌റ്റോറന്റിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നതിന്റെ കൃത്യമായ കണക്ക് നല്‍കാന്‍ പൊലീസിന് സാധിക്കുന്നില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.