ഐഡിയ, എയര്‍ടെല്‍ നെറ്റ് വര്‍ക്കുകള്‍ തകരാറില്‍; കോളും ഇന്റര്‍നെറ്റും ലഭിക്കുന്നില്ല; ഉപഭോക്താക്കള്‍ മണിക്കൂറുകളായി പരിധിക്ക് പുറത്ത്

കോഴിക്കോട്: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഐഡിയ, എയര്‍ടെല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്ന് കോളും ഇന്റര്‍നെറ്റും കണക്റ്റാവാതെ ഉപഭോക്താക്കള്‍ പരിധിക്ക് പുറത്തായിട്ട് മണിക്കൂറുകളായിരിക്കുന്നു. രാവിലെ 11 ഓടെയാണ് രാജ്യത്താകമാനം ഐഡിയ നെറ്റ് വര്‍ക്ക് തകരാറിലായത്. പിന്നീട് എയര്‍ടെല്ലും സമാന അവസ്ഥയിലായി.സിം കാര്‍ഡ് ഉപയോഗശൂന്യമായപോലെയാണ് മൊബൈല്‍ സിഗ്നല്‍. കസ്റ്റമര്‍കെയര്‍ സെന്ററിലേക്കും ടോള്‍ഫ്രീ നമ്പറിലേക്കുമൊന്നും കണക്ടറ്റ് ആവാത്ത അവസ്ഥയും. നെറ്റ് വര്‍ക്ക് തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്ന കാര്യത്തില്‍ യാതൊരു വിവരവും ലഭ്യമല്ല.

© 2025 Live Kerala News. All Rights Reserved.