കലാഭവന്‍ മണിയുടെ മരണം പറശ്ശിനിക്കടവ് മുത്തപ്പന്‍ പ്രവചിച്ചത് ഇങ്ങനെ; വൈറലായ വീഡിയോ കാണാം

തൃശ്ശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം പറശ്ശിനിക്കടവ് മുത്തപ്പന്‍ പ്രവചിച്ചിരുന്നു. ‘നീ പാലു കൊടുത്തവര്‍ തന്നെ നിന്നെ തിരിഞ്ഞുകൊത്തു’ മെന്ന് മണിയോട് പറശ്ശിനിക്കടവ് മുത്തപ്പന്‍ പ്രവചിക്കുന്ന വീഡിയോ വൈറലാകുന്നു. ചാലക്കൂടിയിലെ മണിയുടെ വീട്ടില്‍ ആചാരങ്ങളുടെ ഭാഗമായെത്തിയ പറശ്ശിനിക്കടവ് മുത്തപ്പന്‍ വേഷധാരിയാണ് ഇങ്ങനെ പ്രവചിച്ചത്. മണിയുടെ ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് ഇത്തരമൊരു പ്രവചനം നടത്തിയത്. പ്രവചനം കേട്ട് മണി അസ്വസ്ഥനാകുന്നത് വീഡിയോയില്‍ കാണാം.ഇന്നലെ മുതലാണ് ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചു തുടങ്ങിയത്. മണിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് മണിയുടെ കുടുംബം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ സംശയിക്കുന്നതിനിടെയാണ് ഇത്തരമൊരു വീഡിയോ വന്നത്. എന്നാല്‍ ആരാണ് വീഡിയോ പോസ്റ്റ് ചെയ്തത് എന്ന്് വ്യക്തമല്ല.

© 2025 Live Kerala News. All Rights Reserved.