കൊച്ചി: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന കബാലി കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പ്രിയനടന്‍ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസും മോക്‌സ് ലാബും ചര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. എട്ടര കോടി രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്യഭാഷ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തുക കൂടിയാണിത്.
കബാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇരുപതോളം രാജ്യങ്ങളില്‍ രജനി യാത്ര ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലും രജനി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ 150 ഓളം തീയറ്ററുകളില്‍ ചിത്രം റിലീസാവും. മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് കടന്ന കബാലീശ്വരന്റെ കഥയാണ് സിനിമയില്‍ പറയുന്നത്. കബാലിയുടെ റിലീസിനായി കാത്തിരിക്കുകയാണ് രജനി ആരാധകര്‍.