മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും;പൊലീസിന്റെ അനാസ്ഥയില്‍ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം;പാന്‍മസാല കടകള്‍ക്ക് തീയിട്ടു

ന്യൂഡല്‍ഹി: മോഷണം ആരോപിച്ച് മലയാളി വിദ്യാര്‍ഥി രജത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് അറസ്റ്റു ചെയ്ത പാന്‍മസാല കടയുടമ അലോക് പണ്ഡിറ്റിന്റേയും മക്കളുടേയും പേരില്‍ കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അലോകിന്റെ രണ്ടുമക്കളും പ്രായപൂര്‍ത്തിയാവാത്തരാണ്. കൊല്ലപ്പെട്ട രജത്തിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ലെങ്കിലും അസ്വഭാവിക മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടോയെന്നുള്ള കാര്യം കൂടുതല്‍ പരിശോധിച്ചശേഷം മാത്രമെ പറയാനാകുവെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ അനാസ്ഥയിലും കഞ്ചാവ് വില്‍പനയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് മലയാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പാന്‍മസാലയ്ക്ക് പുറമേ കഞ്ചാവും മദ്യവും വില്‍ക്കുന്ന കടകള്‍ക്ക് മലയാളികള്‍ തീയിട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.