കൊച്ചി: രാജി വൈകാരിക പ്രതികരമണമായിരുന്നെന്നും തിരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളില്‍ ഇനി പ്രതികരിക്കാനില്ലെന്നും അമ്മയില്‍ തുടരാനാണ് തീരുമാനമെന്നും നടന്‍ സലിംകുമാര്‍ വ്യക്തമാക്കി. ജഗദീഷ് എന്ത് കൊണ്ടാണ് ജനറല്‍ബോഡി യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് വീട്ടിലാണ്. അതുകൊണ്ട് ഇക്കാര്യം അറിയില്ലെന്നും സലിംകുമാര്‍ പരിഹസിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ രാജിക്കത്ത് നല്‍കിയിരുന്നു. പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജഗദീഷും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ തന്റെ ഉറ്റ സുഹൃത്താണ് തന്നെ വേദനിപ്പിച്ചാണ് മറ്റൊരു സുഹൃത്തിന്റെ കൈ പിടിച്ചതെന്നും ജഗദീഷ് പറഞ്ഞിരുന്നു. കോണ്‍ഗ്രസുകാരനായ സലിംകുമാറിന്റെ പിന്തുണ ജഗദീഷിനായിരുന്നു.