കശ്മീരിലേക്ക് വീണ്ടും നുഴഞ്ഞുകയറ്റം; 50 ഭീകരര്‍ അതിര്‍ത്തി കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; തിരിച്ചടിക്കാന്‍ സൈന്യം സജ്ജം

ശ്രീനഗര്‍: കശ്മീരിലേക്ക് ആസൂത്രിതമായ നുഴഞ്ഞുകയറ്റം വീണ്ടും. പാകിസ്ഥാനില്‍ നിന്ന് ലഷ്‌കര്‍ ഇ തൊയ്ബയില്‍പെട്ട 50 ഭീകരര്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മഞ്ഞുവീഴ്ച തുടങ്ങുന്നതിന് മുമ്പ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ കശ്മീരില്‍ പരമാവധി ദുരന്തങ്ങള്‍ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട.് മാച്ചില്‍ മേഖലയിലൂടെയാണ് 20 ഭീകരര്‍ കടന്നുകയറിയത്. ഇവരില്‍ അഞ്ചുപേര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഇതിനോടകം കൊല്ലപ്പെട്ടു. ശേഷിക്കുന്ന 15 പേര്‍ ഒളിച്ചുകഴിയുന്നതായി സംശയിക്കുന്ന മലങ്‌പോറ, ബന്ദിപ്പോര മേഖലകളില്‍ സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 91 തദ്ദേശീയരും 54 വിദേശ കൂലിപ്പടയാളികളും കാശ്മീര്‍ താഴവയില്‍ സജീവമാണെന്നാണ് ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ അറിയിപ്പ്. ശനിയാഴ്ച സി.ആര്‍.പി.എഫിന്റെ വാഹനം ആക്രമിച്ച രണ്ട് പേര്‍ ഇവരില്‍പെട്ടവരാണെന്നും സംശയിക്കുന്നു. കശ്മീരിലും പുറത്തും വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം.

© 2025 Live Kerala News. All Rights Reserved.