കൈക്കൂലി വാങ്ങിയ പണം വീതം വെക്കുന്നതിനെ ചൊല്ലി പൊലീസുകാര്‍ റോഡില്‍ വെച്ച് ഏറ്റുമുട്ടി ;വൈറലായ വീഡിയോ കാണാം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രക്കുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ പണം വീതം വെക്കുന്നതിനെ ചൊല്ലി പൊലീസുകാര്‍ റോഡില്‍ വെച്ച് ഏറ്റുമുട്ടി. പൊലീസുകാരുടെ അടിയുടെ ദൃശ്യങ്ങള്‍ വൈറലായിരിക്കുന്നു. രണ്ടു പോലീസുകാര്‍ പോരു കാളകളെ പോലെ ഏറ്റുമുട്ടുമ്പോള്‍ മറ്റു രണ്ടു പോലീസുകാര്‍ ഇവരെ തടയാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. ഒടുവില്‍ മുതിര്‍ന്ന പൊലീസുകാരനെത്തിയാണ് വഴക്ക് അവസാനിപ്പിച്ചത്. അതേ സമയം കൈക്കൂലിയുടെ പേരിലല്ല പൊലീസുകാര്‍ അടികൂടിയതെന്ന് അവകാശവാദവുമായി ഉത്തര്‍പ്രദേശ് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ പഴയതാണെന്നും പൊലീസ് പറയുന്നത്.

https://www.youtube.com/watch?v=2v9WxtoLBXk

© 2025 Live Kerala News. All Rights Reserved.