ന്യൂജഴ്‌സി: കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ ചിലിയോട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. മെസ്സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ആദ്യ പെനല്‍റ്റി കിക്ക് മെസി പാഴാക്കിയിരുന്നു. ഇത് വലിയ വിമര്‍ശങ്ങള്‍ക്ക് കാരണമായി. വിരമിക്കുന്ന കാര്യം താന്‍ നിശ്ചയിച്ച് കഴിഞ്ഞതായി മെസി വ്യക്തമാക്കി. ദേശീയ ടീമില്‍ കളിക്കാന്‍ ഇനി ഞാനില്ല. ഇക്കാര്യം ഞാന്‍ നിശ്ചയിച്ച് കഴിഞ്ഞു മെസ്സി പറഞ്ഞു. ദേശീയ ടീമിനൊപ്പം ഒരു പ്രധാന കിരീടം പോലും നേടാനാകാതെയാണ് മെസ്സിയുടെ വിടവാങ്ങല്‍. കഴിഞ്ഞ വര്‍ഷവും കോപ്പ അമേരിക്ക ഫൈനലില്‍ മെസി നയിച്ച അര്‍ജന്റീന ചിലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടിരുന്നു. 2014ലെ ലോകകപ്പിലും അര്‍ജന്റീന ഫൈനലിലെത്തിയിരുന്നെങ്കിലുംജര്‍മനിയോട് പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. ലോകത്തില്‍ തന്നെ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പുട്‌ബോള്‍ പ്ലയറാണ് ലയണല്‍ മെസി.