ദളിത് യുവതിയെ ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍; റാഗിംഗ് കൂടാതെ വധശ്രമത്തിനും കേസ്; തുടര്‍നടപടിയുമായി കര്‍ണ്ണാടക പൊലീസ്

കോഴിക്കോട്: കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ മലയാളിയായ ദളിത് യുവതിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ റാഗിംഗ് ക്രൂരതയുടെ മറവില്‍ ക്ലീനിംഗ് ലോഷന്‍ കുടിപ്പിക്കുകയും ചെയത് സംഭവത്തില്‍ അറസ്റ്റിലായ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഇന്നലെ റാത്രിയിലാണ് കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാഗിങ്ങിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനും റാഗിങ് ആക്റ്റ്, പട്ടികജാതി പട്ടികവര്‍ഗ നിയമം എന്നിവ അടിസ്ഥാനമാക്കി പൊലീസ് കേസ് എടുത്തു. എഫ്‌ഐആര്‍ തയ്യാറാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് കര്‍ണാടകയിലേക്ക് പോയത്. തുടര്‍നടപടികള്‍ക്കായി കേസ് കല്‍ബുര്‍ഗി പൊലീസ് സ്റ്റേഷന് കൈമാറും. തുടര്‍നടപടിക്രമങ്ങളുടെ ഉത്തരവാദിത്വം കര്‍ണ്ണാടക പൊലീസിനാണ്.

© 2025 Live Kerala News. All Rights Reserved.