ഭീകരര്‍ക്ക് സഹായമാകുമെന്നതിനാല്‍ വാട്‌സ്ആപ്പും വൈബറും നിരോധിക്കണം; പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: ഭീകരര്‍ക്ക് സഹായമാകുമെന്നതിനാല്‍ വാട്‌സ്ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. വാട്‌സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും സഹായമാകുമെന്നുമെന്നാണ് വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജിയിന്‍ മേല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ മാസം 29ന് വാദം കേള്‍ക്കും. സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം മെസേജുകള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. ഈ സംവിധാനത്തിലേക്ക് ഉപയോക്താവ് മാറിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനിക്ക്‌പോലും സാധിക്കില്ല. ഇത് തീവ്രവാദികള്‍ക്ക് അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പെടാതെ ആശയകൈമാറ്റം നടക്കുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

© 2025 Live Kerala News. All Rights Reserved.