ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്; ഡേവിഡ് കാമറൂണിന്റെ രാജിക്കുളള സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുന്നു

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ചരിത്രപരമായ ‘ബ്രെക്‌സിറ്റ്’ ഹിതപരിശോധന ഫലങ്ങള്‍ അവസാനിക്കെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക് പോകണമെന്ന് അഭിപ്രായത്തിനാണ് മുന്‍തൂക്കം.97.9 ശതമാനം വോട്ടണ്ണെല്‍ പൂര്‍ത്തിയായപ്പോള്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിക്കുന്നവര്‍ 51.8 ശതമാനമാണ്. തുടരണം എന്നാവശ്യപ്പെടുന്നവര്‍ 48.2 ശതമാനവും. 382ല്‍ 350 കേന്ദ്രങ്ങളിലെ ഫലങ്ങളാണ് ഇതുവരെ പുറത്ത് വന്നത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക് പോകുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാട് കൈക്കൊണ്ടിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ രാജിക്കുളള സമ്മര്‍ദ്ദവും ഉയര്‍ന്നിരിക്കുകയാണ്.
ആദ്യ പോളിങ് സ്‌റ്റേഷനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പുറത്തുപോകണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. അനുനിമിഷം ഇഞ്ചോടിഞ്ച് മാറിമറിയുന്ന വോട്ടെണ്ണല്‍ ഫലങ്ങള്‍ ഇരുപക്ഷത്തിനും പ്രതീക്ഷ നല്‍കുന്നുണ്ട്. വോട്ടെടുപ്പിന് ശേഷം വന്ന എക്‌സിറ്റ് ഫലങ്ങളില്‍ അധികവും ഫലം എങ്ങോട്ടും മാറിമറിയാമെന്നാണ് പ്രവചിച്ചിരുന്നത്. വോട്ടെണ്ണല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായക തീരുമാനം അറിയുവാന്‍ കഴിയും

© 2025 Live Kerala News. All Rights Reserved.