പാട്‌ന: ബീഹാറില്‍ കനത്ത മഴയിലും ഇടിമിന്നലിലും 54 പേര്‍ മരിക്കുകയും കോടികളുടെ കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയിലാണ് വന്‍ നാശനഷ്ടങ്ങളുണ്ടിരിക്കുന്നത്. മധേപുര, സഹര്‍സ, മധുബനി , ദര്‍ബഗ, സമസ്തിപൂര്‍ , ഭഗല്‍പൂര്‍ എന്നി ജില്ലകളിലാണ് ദുരന്തമുണ്ടായത്. കനത്ത കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നും മിന്നലേറ്റുമാണ് ഭൂരിഭാഗം പേരും മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.