ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; പിഎസ്എല്‍വി സി34 വാഹനം വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: 20 ഉപഗ്രഹങ്ങളെയും വഹിച്ച് പിഎസ്എല്‍വി സി34 വാഹനം വിജയകരമായി വിക്ഷേപിച്ചതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ മുന്നേറ്റം. രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സെന്ററില്‍ നിന്നുമാണ് വിക്ഷേപിച്ചത്. ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന കാര്‍ട്ടോസാറ്റ് രണ്ട് ആണ് ഉപഗ്രഹശ്രേണിയില്‍ മുഖ്യം. ഇതിന് പുറമേ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും. വന്‍കിട രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ് എന്നതാണ് ഇന്ത്യയെ ആശ്രയിക്കാന്‍ വിദേശകമ്പനികളെ പ്രേരിപ്പിക്കുന്ന ഘടകം. 20 ഉപഗ്രഹങ്ങള്‍ക്കു കൂടി 1288 കിലോഗ്രാം ഭാരമുണ്ടെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

© 2025 Live Kerala News. All Rights Reserved.