കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കില്‍;നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിനെ സമീപിച്ചു

കൊച്ചി: രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്ക് പേജുകളിലുടെ പ്രചരിക്കുന്നു. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ പ്രിന്റ് ആണ് ഫേസ്ബുക്കില്‍ ഉള്ളത്. നൂറിലേറെ പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. അതേസമയം വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കലി എന്ന സിനിമയുടെ പ്രിന്റും ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. ബാല്‍ക്കണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് എന്ന ഫേസ്ബുക്ക് പേജാണ് കമ്മട്ടിപ്പാടത്തിന്റെയും കലിയുടെയും വ്യാജപതിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.