കൊച്ചി: ഫിലിംഫെയര്‍ അവാര്‍ഡ്ദാന പുരസ്‌ക്കാര ചടങ്ങിനിടെ മമ്മൂട്ടിയുടെ അരികിലെത്തിയ നയന്‍താര ഹസ്തദാനത്തിന് കൈനീട്ടിയെങ്കിലും അദേഹം മുഖം തിരിച്ചു. നയന്‍സിനോട് അപരിചിതമായ പെരുമാറ്റം കാട്ടിയായിരുന്നു മമ്മൂട്ടിയുടെ തമാശ. പരിപാടി തുടങ്ങിക്കഴിഞ്ഞ് വേദിയിലേക്ക് വന്ന നയന്‍സ് മുന്‍നിരയില്‍ ഉണ്ടായിരുന്ന മമ്മൂട്ടിക്ക് ഹസ്തദാനം നല്‍കാനായി മുന്നില്‍ വന്നു. ആദ്യം കണ്ടഭാവം നടിക്കാതിരുന്ന മമ്മൂട്ടി കുറച്ച് കഴിഞ്ഞ് തികഞ്ഞ ഗൗരവത്തോടെ തന്നെ നടിയെ കൈകള്‍ കൂപ്പി കാട്ടി. മമ്മൂട്ടിയുടെ തമാശ നന്നായി അറിയാവുന്ന നയന്‍സ് അതേ നിലയില്‍ കുറേ നേരം നിന്നു കഴിഞ്ഞപ്പോള്‍ മമ്മൂട്ടി കൈ കൊടുത്തു. അപ്പോഴും ഗൗരവത്തില്‍ തന്നെ ഏറ്റവും ഒടുവിലാണ് താരം ചിരിച്ചതും നയന്‍സിന് ആശ്വാസമായതും. മമ്മൂട്ടിയുടെ തൊട്ടടുത്തായി യുവനടന്‍ നിവിന്‍ പോളിയും ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ഇരിപ്പുണ്ടായിരുന്നു. ഇവര്‍ ഈ തമാശകളെല്ലാം ആസ്വദിക്കുകയായിരുന്നു. തസ്‌ക്കരവീരനില്‍ ആദ്യമായി ഒന്നിച്ച മമ്മൂട്ടിയും നയന്‍സും ഒന്നിക്കുന്നത്. പിന്നീട് രാപ്പകല്‍, ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍,പുതിയനിയമം എന്നീ ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചു.