വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത് മുറിവേറ്റ കടുവ; ശരീരത്തിന്റെ പിന്‍ഭാഗത്ത് പരിക്കേറ്റ പെണ്‍കടുവയ്ക്ക് ചികിത്സ നല്‍കും

പള്ളിവയല്‍; വയനാട് പള്ളിവയലില്‍ ജനവാസകേന്ദ്രത്തില്‍ അവശനിലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത് മുറിവേറ്റ നിലയില്‍. എട്ടുവയസുള്ള പെണ്‍കടുവ ഇന്നലെ രാത്രിയാണ് കൂട്ടില്‍ കുടുങ്ങിയത്. ശരീരത്തിന്റെ പിന്‍ഭാഗത്ത് ഗുരുതരമായി പരുക്കേറ്റ കടുവയ്ക്ക് ചികില്‍സ നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു. 2012 മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കണ്ടുവരുന്ന കടുവയാണിത്.
ഇന്നലെ രാവിലെ വെള്ളക്കെട്ട് മണിയുടെ കാപ്പിത്തോട്ടത്തിലാണ് ആദ്യം കടുവയെ നാട്ടുകാര്‍ കണ്ടത്. പിന്നീട് സമീപത്തെ കാപ്പിത്തോട്ടത്തിലേക്കു നീങ്ങുകയായിരുന്നു വനപാലകരെത്തി കാട്ടിലേക്ക് തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വനപാലകര്‍ തയാറാക്കിയ കുട്ടില്‍ കുടുക്കുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ വയനാട്ടില്‍നിന്ന് പിടികൂടുന്ന നാലാമത്തെ കടുവയാണിത്.

© 2025 Live Kerala News. All Rights Reserved.