അമേരിക്കയെ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നു; ഐഎസ്, അല്‍ ഖ്വയിദ ഭീകര സംഘടനകളാണ് ഇതിന് പിന്നില്‍; ഐഎസിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും ബറാക് ഒബാമ

വാഷിംഗ്ടണ്‍:  അമേരിക്കയെ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പ്രസിഡന്റ് ബറാക് ഒബാമ. ഐഎസ്, അല്‍ ഖ്വയിദ തുടങ്ങിയ ഭീകര സംഘടനകളാണ് ഇതിനുള്ള ശ്രമം നടത്തുന്നത്. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും ഒബാമ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ നടന്ന വെടിവെയ്പില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെടുകയും അന്‍പത്തിമൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐഎസാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.