‘ചാര്‍ലി’ തമിഴിലേക്ക് ; മാധവന്‍ നായകനാകുന്നു; മലയാളത്തിലെ ചാര്‍ലിയാകില്ല തമിഴില്‍, കുറേയധികം വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍

ചെന്നൈ: മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി തമിഴിലേക്ക് . മാധവനാണ് മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ദൈവ തിരുമകള്‍’ സംവിധായകന്‍ വിജയ് ആണ് ചിത്രം തമിഴില്‍ചിത്രീകരിക്കുന്നത്്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് വിജയ്‌യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രം തമിഴില്‍ എത്തുമ്പോഴുള്ള വ്യത്യാസങ്ങളെക്കുറിച്ചും വിജയ് പറയുന്നത് ഇങ്ങനെ. ‘ബേസിക് സ്റ്റോറി ലൈന്‍ മലയാളത്തിലേത് തന്നെ ആയിരിക്കും. പക്ഷേ അതേസമയം പടം അതേപടി മറ്റൊരു ഭാഷയിലേക്ക് പകര്‍ത്താനും എനിക്ക് താല്‍പര്യമില്ല. മലയാളത്തില്‍ അത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം ചെയ്തത്. തമിഴില്‍ പനരവതരിപ്പിക്കുമ്പോള്‍ എന്റെ ഒരു കൈയ്യൊപ്പ് അതില്‍ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയ്ക്കനുസരിച്ച് കുറേയധികം വ്യത്യാസങ്ങള്‍ വേണ്ടിവരും.’ നവംബറിന് ശേഷമാവും ഷൂട്ടിംഗ് ആരംഭിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

© 2025 Live Kerala News. All Rights Reserved.